അച്ഛാ.... അച്ഛാ.... ഇതാരാ വന്നിരിക്കുന്നെ എന്നുനോക്കിയേ....എന്തുവാടാ ചെറുക്കാ കിടന്ന് കാറി വിളിച്ചുകൂവുന്നേ.... നിനക്ക് അകത്തോട്ടു വന്നാലെന്താ...അല്ല ഇതാര് അരുണോ നിനക്ക് ഈ വഴിയൊക്കെ ഓർമ്മയുണ്ടോ ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ....അത് മാഷേ ഞാൻ ബാംഗ്ലൂർ ആയിരുന്നു ഇന്നലെ ആണ് വന്നത്.... ഇവനെ കണ്ടപ്പോൾ വന്നതാണ് ഇങ്ങോട്ട്...അതൊന്നും അല്ലച്ചാ കാര്യം അച്ഛനെക്കൊണ്ടൊരാവശ്യം ഉണ്ട് ഇവന് അതിനുവേണ്ടിയാണ് രാവുണ്ണി മാഷിനെ കാണാൻ പ്രിയ ശിഷ്യൻ വന്നിരിക്കുന്നെ.....നീ ഒന്നുപോയെ ചെക്കാ.... ആവശ്യമുണ്ടെങ്കിൽ മാത്രമേ അവനെന്നെ കാണാൻപാടുള്ളു എന്നൊന്നുമില്ലല്ലോ.... അല്ലേടാ അരുണേ......അതുശര