*🖤കാശിഭദ്ര🖤*🖋️jifnipart 2---------------------------ലൈറ്റ് കത്തിയ സന്തോഷത്തിൽ കിക്കിണിയോട് സംസാരിച്ചപ്പോൾ ഏണിയിൽ നിന്ന് കൈ വിട്ടത് അവൾ അറിഞ്ഞില്ല. ഇതാ കിടക്കുന്നു കൃത്യം ചാണകത്തിൽ ഊരയും കുത്തി. ഇതെല്ലാം മറിഞ്ഞു നിന്ന് രണ്ട് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു ആരും അറിയാതെ.\"മോളെ....\" എന്ന് വിളിച്ചോണ്ട് അമ്മയും അച്ഛനും ഓടിയെത്തി അവളെ ഉയർത്തിപൊക്കി. പൈപ്പിന്റെ ചുവട്ടിൽ കൊണ്ട് പോയി ദേഹമാകെ കഴുകി.അപ്പോയേക്കും ആ കണ്ണുകളുടെ ഉടമ അപ്പുറത്തെ വേലി വഴി റോഡിലേക്ക് ചാടിയിരുന്നു. ആരും അത് കണ്ടില്ലെങ്കിലും അച്ഛന്റെ കൈക്കുള്ളിൽ കിടക്കുന്ന ഭദ്ര അത് ഒരു നിഴൽ പോലെ കണ്ടു.. ചാടിയതാര