പാർട്ട് 65'പ്ടെ '......പടക്കം പൊട്ടുന്ന ശബ്ദത്തോടെ ഇന്ദു നിലത്തേക്ക് തെറിച്ചുവീണു.കുറച്ചുനേരത്തേക്ക് അവൾക്ക് ഒന്നും മനസിലായില്ല. കണ്ണിൽ ഇരുട്ട് കയറുന്നപോലെ.. ശരീരം മരവിച്ചപോലെ...കവിൾതടം നന്നായി ഭാരപ്പെട്ടു... കണ്ണുകൾ താനേ നിറഞ്ഞൊഴുകി.....വീഴ്ചയിൽ കൈമുട്ടും ഇടുപ്പുമെല്ലാം വേദനിക്കുന്നുണ്ട്.. ഒരു നിമിഷത്തിന്റെ പകപ്പിൽ അവൾ കണ്ണുചിമ്മി മുന്നിലേക്ക് നോക്കി... മങ്ങിയവകാഴ്ചയിലും കണ്ണുകൾ ചുവന്നു പല്ലുകടിച്ച് നിൽക്കുന്ന ആ രൂപം കണ്ട് അവൾ നന്നായി ഭയന്നു..."ശ്രീ...യേ...ട്ടാ..... എന്താ...ആാാാ... ആാാ ."ചോദ്യം മുഴുവനാക്കും മുൻപുതന്നെ ഇന്ദുവിന്റെ മുടിക്കുത്തിൽ ചുറ്റിപ്പിടിച്