ഈ മണ്ണിൽ മുളച്ചൊരു മരം കഥകൾ ചൊല്ലിയൊരാ കിളികളോടും പൂവിനോട്- കിന്നാരം പറഞ്ഞു അടക്കി മന്ദഹസിക്കും ശലഭത്തോടും ഇന്ന് നാം ഇവിടെ, നമുക്ക് ഇടയിൽ കളിയുണ്ട് ചിരിയുണ്ട് ഈ നിമിഷങ്ങൾ നമ്മിലുണ്ട് ഇവിടെ ഉള്ളവരല്ല നാം.... എന്നിൽ കൊഴിയുന്ന ഓരോ ഇലയും തിരികെ മണ്ണിൽ വീണ്ടും ഒരായിരം വിരുന്നൊരുക്കി മടങ്ങുമ്പോൾ തിരികെയെന്തു നൽകും മന്ദഹാസമോ ഘനമേറും ഇന്നലെകളുടെ ഇരുളോ മടങ്ങി വരും ഓരോ കിളികളും, തേടിയതും ഇന്നലെകളെ.. ഇന്നലെകൾ മടങ്ങി അവരിന്നും ഇന്നലെകളിൽ ഇന്നിൻ്റെ കിരണങ്ങൾ ഇന്നുയിരാർന്നവർ ഒഴികെ ആരും അറിഞ്ഞില്ല അനുഭവിച്ചില്ല,, ഇന്നലെകൾ വിഴുങ്ങിയോർ....