എവിടെയോ, കണ്ടപോലെ അതേ ഏതോ സ്വപ്നത്തിൽ ഞാൻ കണ്ടു ഓർക്കാതെ വിട്ട അതെ നിമിഷങ്ങൾ, വീണ്ടും ഇന്നലെകളെപേറി ഇന്നിൻ്റെ മുന്നിൽ പകർന്നാടുമ്പോൾ, വേരോടിയ ചിന്തകളിൽ കുരുങ്ങിയ വീണ കമ്പികൾ സ്വരം ഇടറി മുങ്ങി ആഴങ്ങളിൽ ചേർന്നു ഗദ്ഗദം കുമിയും സിരകളിൽ പിടയും ജീവൻ്റെ നനവുകൾ പലകുറി ഓങ്ങിയ ചിതറിയ ചിത്രങ്ങൾ കൂട്ടിയെടുക്കെഎത്രയോ ധാരകൾ ആത്മാവിൽ കോറിയ കഴ്പ്പുകൾ വിടപറഞ്ഞ് അകലാൻ ആരെയോ തേടി മൂകമായി ഏകാന്ത ജാലക വാതിൽ മലർക്കെ തുറക്കെ, നിലാവിൽ പെയ്തൊരാ മഴയുടെ ആദ്യ തുള്ളികൾ കവിളിലൊരു തൊടുകുറി ചാർത്തി മെല്ലെ..