വാക്കുകൾ കോർത്തിണക്കുമ്പോൾ...വരികളിൽ വർണ്ണനകൾ ചാർത്തുമ്പോൾ...മനസ്സ് പെയ്തൊഴിയുന്ന പോലെ ഹൃദയത്തിന്റെ അവ്യക്തമായ ഏതോ കോണിൽ നിറയുന്ന ആത്മസംതൃപ്തി അവർണ്ണനീയമാണ്.ചില നേരം തോന്നാറുണ്ട്...എന്തിനാണിതെല്ലാം?ഇനി വേണ്ട...ആ നേരം ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള കാര്യങ്ങൾ ചെയ്യുകയാണിനി വേണ്ടത്.എന്നാൽ മറ്റു ചിലപ്പോൾ എഴുതുകയെന്നത് എന്നിൽ തീരാത്തൊരാസക്തി പോലെയാണ്. അതെ ഞാൻ ഞാനാകുന്നത് എഴുതുമ്പോൾ തന്നെയാണ്...എഴുതുന്ന എല്ലാവർക്കും ഒരുപക്ഷെ തൂലികയെന്നത് ഒരാസക്തി തന്നെയാവാം. മനസ്സിനെ ശാന്തമാക്കുവാൻ വേണ്ടിയോ... മറ്റുള്ളവർക്ക് പ്രചോദനമാകുവാൻ വേണ്ടിയോ.... ഈ പ്രപഞ്ചത്തിലെ പ