രാമഭദ്രൻ ചെന്ന് വിളിച്ചിട്ടും പാർവ്വതി വാതിൽ തുറന്നില്ല... അയാൾ ശിവഭദ്രനേയും ദേവഭദ്രനേയും വിളിച്ചു... അവർ വന്ന് വാതിൽ ചവിട്ടിത്തുറന്നു... അവിടെ കണ്ട കാഴ്ച... ഒരു സാരി യിൽ തൂങ്ങിയാടുന്ന പാർവ്വതിയെയായിരുന്നു അവിടെ കണ്ടത്... \"മോളേ... \"ഒരു നിലവിളിയുടെ രാമഭദ്രന്റെ ഭാര്യ തളർന്നുവീണു.. പാർവ്വതിയുടെ മരണവാർത്ത ആ നാടിനെ നടുക്കി... അതുമാത്രമല്ല പാർവ്വതിയുടെ ശരീരം മറവു ചെയ്തിട്ടും അനന്തനെ അവിടെയൊന്നും കാണാതെയിരുന്നതിനാൽ നാട്ടുകാർക്ക് ചിലസംശങ്ങൾ ഉടലെടുത്തു... എന്നാലത് പുറത്തു പറയാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല... താൻ കാരണമാണ് തന്റെ മകൾ ഇങ്ങനെയൊരു കൊടുംച