1. ങാ കി ലുബേ------------------------------1980 ഏപ്രിൽ മാസത്തിലാണ് എനിക്ക് \'ഭൂട്ടാനിൽ\' അധ്യാപകനായി നിയമനം കിട്ടുന്നത്. 3500 കിലോമീറ്ററുകൾ യാത്രചെയ്യാൻ ഒരാഴ്ച വേണ്ടിവന്ന കാലം.അന്ന് കേരളത്തിൽ നിന്ന് ഹൗറയ്ക്ക് (കൽക്കത്ത) നേരിട്ട് യാത്ര ചെയ്യാൻ ഒരു റെയിൽവേ കമ്പാർട്ടുമെന്റ് മാത്രമാണുണ്ടായിരുന്നത്. ഏപ്രിൽ 19 വൈകുന്നേരം അതിൽ കയറി 20 ന് രാവിലെ ചെന്നയിലെത്തി. പിന്നെ ആ കംപാർട്ട്മെന്റ് രാത്രി 10 മണിയുടെ ഹൗറാ മെയിലിൽ ആണ് ഘടിപ്പിക്കുക. അത് 22ന് ഉച്ചയ്ക്ക് ഹൗറയിൽ എത്തിച്ചു. 22 ന് വൈകുന്നേരം ഗോഹട്ടിക്കു പോകുന്ന \'ജനതാ എക്സ്പ്രസ്സിൽ\' കയറി 23 ന് ന്യൂ ജാൽപ്പായ്ഗുരി യീൽ ഇറങ്ങി. പിന്നീട് ബസ്സിൽ കയറി 11