Aksharathalukal

Aksharathalukal

പ്രണയ മഴ

പ്രണയ മഴ

5
269
Love
Summary

ഒരു മഴപെയ്തൊന്ന് തോർന്നുവെങ്കിൽ,എൻ ആശയറ്റമോഹത്തിൻമരുഭൂവിലൊരുത്തുള്ളിയായ്മഴയാർത്തു പെയ്തെങ്കിൽ.ഹൃദയത്തിൻ കോണിലൊരുഞാൻ നട്ട പ്രാണയത്തിൻ,പനിനീർചെടി വാടിക്കരിഞ്ഞു പോയ്‌ഒരു മഴപെയ്തു തോർന്നുവെങ്കിൽ,വീണ്ടും തളിർത്തുവെങ്കിൽ.ദാഹിച്ചു വലഞ്ഞൊരുസ്നേഹം മിടിക്കും ഹൃദയം ;പ്രണയ മഴയ്ക്കായ് കൊതിച്ചിരിപ്പുഒരു മഴപെയ്തു തോർന്നുവെങ്കിൽഹൃത്തിലെ ദാഹമകറ്റിയെങ്കിൽ.മഴപെയ്തിറങ്ങിയെങ്കിൽഅവഗണനയാൽ ചൂടേറ്റ് മാനസം;കുളിരാൽ തരളിതമായെങ്കിൽനീയൊരു മഴയായ് പെയ്തെങ്കിൽഎന്നിലൊന്ന് പെയ്തു തോർന്നുവെങ്കിൽ.✍️നിലാ പക്ഷി ❤️