അരുണിനോട് എന്ത് പറയണം എന്ന് ഒരു ഊഹവും ഇല്ലായിരുന്നു സംഗീതിന്.....കാറിൽ തികച്ചും മൗനം മാത്രമായിരുന്നു.... ആ മൗനത്തെ ഭേദിച്ചു കൊണ്ട് അരുൺ തന്നെ സംസാരത്തിനു തുടക്കമിട്ടു.....ഡാ എനിക്കൊന്നും അറിയാൻവയ്യടാ ഇതെങ്ങനെ സോൾവ് ചെയ്യുമെന്ന്.... ഒരു പെണ്ണിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ ഇതാണ് അവസ്ഥ....അപ്പോൾ അവൾ ശ്രീ ആണെന്ന് കൂടി പറഞ്ഞിരുന്നെങ്കിലോ.... ഓർക്കാൻ കൂടി വയ്യ..... മനഃപൂർവം ആണ് പറയാഞ്ഞത്......ആരുടെയോ ഭാഗ്യം ആരാ പെണ്ണെന്നു ചോദിച്ചില്ല.... ഇപ്പോൾ ആരും അറിയണ്ട..... അമ്മ അറിഞ്ഞാൽ അവളുടെ ഉള്ളസമാധാനം കൂടി പോയിക്കിട്ടും.....അതല്ലെടാ ഞാൻ ചിന്തിക്കുന്നേ.... എല്ലാം അറിഞ്ഞുവച്ചിട്ട് ശ്രേ