\"ഞാനിവിടെനിന്ന് പോരുമ്പോൾ അവനവിടെയെത്തിയിരുന്നു... എന്നെ കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ കണ്ടത് വെറുമൊരു അപരിചിതന്റെ മുഖമല്ലായിരുന്നു... എന്തോ മനസ്സിലുറപ്പിച്ചതുപോലെയാണെന്ന് എനിക്കുതോന്നി... അവനെ സൂക്ഷിക്കുന്നത് നല്ലതാണ്... പണി ഏതുഭാഗത്ത്നിന്നാണ് വരുന്നതെന്ന് അറിയില്ല... \"\"നീ പറയുന്നത് തള്ളുന്നില്ല... ആ എസ്ഐ വിശാഖിന്റെ കൂട്ടുകാരനാണവൻ... ഒരുകണത്തിന് പറയുകയാണെങ്കിൽ അവന്റെ ബുദ്ധിയായിരിക്കും എസ്ഐ ഈ കാണിച്ചുകൂട്ടുന്നതിന്റ പിന്നിലെന്നാണ് തോന്നുന്നത്... എല്ലാമൊന്ന് കഴിയട്ടെ അവന് നല്ലൊരു പണി കൊടുക്കുന്നുണ്ട്... ഇപ്പോൾ അവനൊരു ബിസിനസ് തുടങ്ങാനുള്ള തയ്യാറെപ്