Aksharathalukal

Aksharathalukal

അന്നൊരു നാളിൽ

അന്നൊരു നാളിൽ

5
482
Inspirational Others
Summary

\"എടിയേ.... എവിടെയാ..ഫോണെടുക്കെടീ...നിനക്കെന്താ ടീ  ഫോണെടുത്താല്...!!!എടീ ഫോണെടുക്കടീ...ഫോണെടുക്കാനാ പറഞ്ഞേ....!!!\"ഞാനും സാന്ദ്രയും ഇരുന്ന ചെയറിന്റെ ഭാഗത്തു നിന്ന് പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട സൗണ്ടിൽ അവിടെവിടെ ഇരുന്നവർ തിരിഞ്ഞു നോക്കി.\"നാട്ടുകാരെ മുഴുവൻ കേൾപ്പിക്കാതെ കാൾ അറ്റൻഡ് ചെയ്യടി പുല്ലേ..അവൾടെയൊരു ഫ്രീക്കിങ് റിങ് ടോൺ.\"ഞാനവളെ നോക്കി പല്ലു കടിച്ചു.അത്യാവശ്യത്തിനു നോക്കിയാൽ കയ്യിലെത്താതെ തെന്നികളിക്കുന്നവയുടെ ലിസ്റ്റിലേക്ക് ഒന്നുകൂടെ ആഡ് ചെയ്തുകൊണ്ട് സാന്ദ്രയും ഫോണും ഒളിച്ചേ കണ്ടേ ഗെയിം കളിച്ചൊടുവിൽ ബാഗിന്റെ അന്തർ ഭാഗങ്ങളിൽ നിന്ന് ഫോൺ പൊക്കി

About