.സോണം ഷെറിംങ്ങ്-----------------------സോണം ഷെറിംങ്ങ് നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഹോസ്റ്റൽവാസിയാണ്.ഒന്നാന്തരം വികൃതിക്കുട്ടൻ. അനുസരണ തീരെ കുറവ്. എപ്പോഴും കൂട്ടുകാരുമായി വഴക്കുണ്ടാക്കും, അടികൂടും. എന്നും ഹോസ്റ്റൽ വാർഡനിൽ നിന്നും അധ്യാപകരിൽ നിന്നും അടി വാങ്ങിക്കാറുണ്ട്. അടി വാങ്ങുന്നത് ഒരു വീരകൃത്യമായാണ് സോണം ഷെറിംങ്ങ് കാണുന്നത്.ഇന്ത്യക്കാരായ ഞങ്ങളെ പരസ്യമായി "ജഗ ജദ്ദ" ( തന്തയില്ലാത്ത പരദേശി) എന്നു വിളിക്കാറുണ്ട്. ശരി ഭൂട്ടാൻകാരനേയും 'ജദ്ദ' എന്നു വിളിക്കും. ഈ തെമ്മാടിത്തരത്തിന് ഭൂട്ടാൻകാരായ ജോംഖ (നാട്ടു ഭാഷ) പഠിപ്പിക്കുന്ന ലോപ്പൻ(അധ്യാപകൻ), അരയിലെ ബൽറ്റൂരി അടിക്