\"നീ പറയുന്നത് എനിക്ക് മനസ്സിലായി... പക്ഷേ ഇതൊക്കെ നടക്കുമോ... ആ സുധാകരന് പിടിപാടുള്ള പലരും ഇന്നും വിജിലൻസിലുണ്ട്... അവരുടെ കണ്ണ്മറച്ച് ഇതെല്ലാം നടത്താൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.... ആരുമറിയാതെ ഇത് നടത്തണം... അതിന് പറ്റിയ ആൾ വേണം നമ്മളെ സഹായിക്കാൻ... എന്റെ അറിവ് പറ്റിയ ഒരാളുണ്ട്... ജോർജ്... എന്റെ കൂടെ വർക്ക് ചെയ്തവനാണ് വിശ്വസ്ഥനുമാണ്... ആരുടെ മുന്നിലും തലകുനിക്കാത്ത ചുണക്കുട്ടി... പക്ഷേ അവനിപ്പോൾ സർവ്വീസിലുണ്ടോ അതോ മറ്റെവിടെയെങ്കിലുമാണോ എന്നറിയില്ല... എല്ലാം വേണ്ടെന്നുവച്ച് പോന്നതിൽ പിന്നെ യാതൊരു ബന്ധവുമില്ല... കാരണം എന്റെ കുറ്റമാണ്... അവൻ വിളിച്ചപ്പോ