മഴയും പെരുന്നാൾ അവധിയും സുഖമായി കിടന്നു ഉറങ്ങാമെന്ന് കരുതിയിരുന്നപ്പോൾ ആണ് ഫ്രണ്ട് നീതുവിന്റെ കാൾ വന്നത്."ആമി മോൾ വയസ്സറിയിച്ചു " ന്ന്.കേട്ടപ്പോൾ സന്തോഷം തോന്നി.ആർത്തവം ഓരോ പെണ്ണിനും സ്ത്രീത്യത്തിലേക്കുള്ള മാതൃതത്തിലേക്കുള്ള ചുവടു വെപ്പാണ്. പണ്ട് എട്ടാം ക്ലാസ്സിലെ വെക്കേഷന് രാവിലെ എഴുന്നേറ്റ് ബാത്‌റൂമിൽ കയറിയപ്പോൾ അടിവസ്ത്രത്തിലെ രക്തകറ കണ്ടു അലറി കരഞ്ഞത് ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു. കരച്ചിൽ കേട്ടു ഓടി എത്തിയ അച്ഛമ്മനോട് കാര്യം പറഞ്ഞപ്പോൾ" വേഗം കുളിച്ചു വാ " ന്ന് പറഞ്ഞിട്ടു പോയി.കുളിച്ചിട്ട് ഇറങ്ങി വരുമ്പോൾ വീട്ട