നിഹാരിക 7അല്ലുവും നിഹയും പുറത്ത് ഗാർഡനിൽ കളിക്കുമ്പോഴാണ് ശ്രീറാമിന്റെ കാർ ഗേറ്റ് കടന്നു അകത്തേക്ക് വന്നത്.. പപ്പയെ കണ്ടപ്പോൾ അല്ലു ഓടി അടുത്തു ചെന്നു.. ശ്രീറാം ഇറങ്ങിവരുന്നത് കണ്ടപ്പോൾ നിഹ വേഗം അവിടെ നിന്നും മാറി നിന്നു..ശ്രീറാമിനെ അഭിമുഖീകരിക്കാനുള്ള നിഹയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ റാം നിഹയെ നോക്കാതെ അല്ലുവിനെ എടുത്ത് അകത്തേക്ക് കയറിപ്പോയി.. നിഹ കിച്ചണിലേക്ക് പോയി..\"കാർത്തികേച്ചി.. \"\"എന്താ മോളേ.. \"\"സാർ വന്നിട്ടുണ്ട് \"\"ഇത്രയും നേരത്തെയോ അഞ്ചുമണി അല്ലെ ആയുള്ളൂ ... \"\"മ്മ് അറിയില്ല ചിലപ്പോൾ മോൾക്ക് വയ്യാ എന്നോർത്തു വന്നതാവും.. \"\"മ്മ്.. ചായ ഞാൻ ഫ്ല