രക്തപുഷ്പം. (കവിത)-------+---------------( ഐറിഷ് സാഹിത്യകാരനായ ഒസ്കാർ വൈൽഡിന്റെ വിശ്വപ്രസിദ്ധ കഥയാണ് \'The Nightingale and theRose\' ഈ കഥയെ കാവ്യരൂപത്തിൽ അവതരിപ്പിക്കാനുള്ള എളിയ ശ്രമം നടത്തുകയാണു ഞാൻ...)1.( കാമുകൻ)തേടിയലഞ്ഞിട്ടു കണ്ടതില്ല,ചെമ്പനീർപ്പൂവിനെ കണ്ടതില്ല.ചെമ്പനീർപ്പൂവുമായെത്തിയെന്നാൽനൃത്തത്തിനായവൾ കൂട്ടുചേരും!പൂങ്കാവനത്തിന്റെ ഉള്ളിലെല്ലാംചെമ്പനീർ മാത്രം വിടർന്നതില്ല.കണ്ണെത്തും ദൂരത്തിലെത്തി നോക്കിചെന്നിറപ്പുമാത്രം കണ്ടതില്ല.വിശ്വവിദ്യാലയ കൂട്ടുകാരിൽഏഴഴകുള്ളൊരെൻ കൂട്ടുകാരി,രാജ സൗധത്തിലെ നൃത്തരാവിൽഒട്ടിനിന്നെന്നോടു നൃത്തമാടാൻ;ഒരു പൂവറത്തങ്ങു കൂട്ടുചെല്ലാൻ