"എന്നാൽ ആ വാക്ക് പാലിക്കാൻ ഇവിടെനിന്ന് രണ്ട് കാലിൽ പോകണമെങ്കിൽ എന്റെ മോൻ പെട്ടന്ന് വിടാൻ നോക്ക്... ഇത് സ്ഥലം വേറെയാണ്... ഈ ഹരിയും... അതുകൊണ്ട് വല്ലാതെ ചിലക്കാണ്ടെ പോകാൻ നോക്ക്... " ഹരി പറഞ്ഞു... മഹേഷ് ഹരിയെ ഒന്നു നോക്കി പുച്ഛത്തോടെ ചിരിച്ചു... പിന്നെ തന്റെ ബുള്ളറ്റുമെടുത്തുപോയി... "മോനേ അവനെ സൂക്ഷിക്കണം... അവനൊന്ന് മനസ്സിൽ തീരുമാനിച്ചാൽ അത് നിറവേറ്റാൻ ഏതു വഴിയും തിരഞ്ഞെടുക്കും... അറിയുന്നതു കൊണ്ടാണ് പറയുന്നത്... മോൻ സൂക്ഷിക്കണം... എന്നെ എന്തു വേണമെങ്കിലും ചെയ്തോട്ടെ... പക്ഷേ നിന്നെയും എന്റെ മോളേയും നളിനിയേയും അവൻ എന്തെങ്കിലും ചെയ്താൽ... അതാണെനിക