ഹാപ്പി ബര്ത്ഡേ മോനെ .. അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് . സുഖ നിദ്രയുടെ ആലസ്യത്തിലും അമ്മയുടെ ശബ്ദം ഒരു തേന്മഴ പോലെ തോന്നി . ഇന്ന് കിട്ടാൻ പോകുന്ന സമ്മാനങ്ങളുടെ നീണ്ട നിര ഒരുപക്ഷെ എന്നെ മോഹാലസ്യപ്പെടുത്തുമാരിക്കും . അച്ഛന്റെ കാർക്കശ്യത്തിലും അമ്മയുടെ ലാളനയിലും വളർന്ന എനിക്ക് ഈ ജന്മദിനം വളരെ പ്രിയപ്പെട്ടതാണ് . പാരമ്പര്യമായി കിട്ടേണ്ട ഔദ്യോഗിക ചിഹ്നങ്ങളുടെ ആദ്യ ഗഡു ഇന്ന് കിട്ടുമായിരിക്കും . അമ്മ വീണ്ടും എന്തോ പറയുന്നുണ്ടായിരുന്നു . നിദ്രയുടെ ആലസ്യത്തിലും ഞാൻ കാതുകൂർപ്പി