പിറ്റേന്ന് കോളേജിലേക്ക് അവൾ വന്നില്ല.അവരുടെ ക്ലാസ്സിലേക്ക് ചുമ്മാ പോയ് എത്തിനോക്കിയപ്പോ എല്ലാരും ശിന്റോയുടെ അടുത്ത് പൊതിഞ്ഞു നിൽക്കാണ്....പുതിയ പ്രണയ ജോഡിയുടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലാണ് എല്ലാരും....അത് കണ്ടപ്പോ മനസിലേക്ക് ഓടി വന്നത് അവളുടെ നെഞ്ച് തല്ലിയുള്ള കരച്ചിലാണ്....ഫോൺ എടുത്തു അവളുടെ നമ്പറിലേക്ക് മെസ്സേജ് അയച്ചു....രാത്രി മുതലേ മെസ്സേജ് ഇടുന്നുണ്ട്, പക്ഷെ അവള് ഒന്നും നോക്കിയിട്ടില്ലെന്ന് മാത്രം.......\' അവൾ എങ്ങനെയാണോ എന്തോ?\'അവിടെ നിന്നു പതിയെ നടന്നു....പിറ്റേന്നും അതിന് പിറ്റേന്നും അവള് വന്നില്ല...ഇടയ്ക്ക് എപ്പോഴോ ഒരു മെസ്സേജ് ഇട്ടിരുന