Aksharathalukal

Aksharathalukal

കൊഴിഞ്ഞു പോയ കാലം

കൊഴിഞ്ഞു പോയ കാലം

5
548
Love Drama Tragedy
Summary

സാർ. നാരായണൻ, സി ഐ സാറിന്റെ വാതിലിൽ മുട്ടി.മും.. സാർ ചായ. നാരായണൻ, പത്മനാഭൻ സാറിനോട് എന്തോ ചോദിക്കാൻ വേണ്ടി നിന്നതാണ്. പക്ഷേ സാറിന്റെ മുഖഭാവം കണ്ടപ്പോൾ ഒന്നുമുരിയാടാതെ അവിടെ മേശയിൽ ചായ വെച്ച് ഇറങ്ങി. അല്ല ധനപാലൻ സാറേ നമ്മുടെ പത്മനാഭൻ സാറിന് ഇതെന്തുപറ്റി. രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. പുള്ളി കനത്ത ആലോചനയിൽ ആണല്ലോ. കുഴപ്പിക്കുന്ന കേസ് വല്ലതും? ആ സൂസന്നയുടെ കേസ് തന്നെ. സാർ അതിൽ കയറി പിടിച്ചിരിക്കുവാ. ഓ അതില് ഇനി എന്നാ കേറി പിടിക്കാൻ ഉള്ളത്. അവൾ തൂങ്ങി ചത്തത് അല്ലേ. പിന്നെ അതിന്റെ കാരണം അന്വേഷിക്കാൻ ആണെങ്കിൽ. ഇവൾ മാർക്കൊക്കെ എന്തേലും കാരണം വേണോ

About