വാർഷികത്തിന് കമ്പനി ഒരുങ്ങി കഴിഞ്ഞു. പിറ്റേദിവസം തനിക്ക് ഉള്ള ചുമതലുകൾ എല്ലാം ഒന്നുകൂടി ഓർത്തെടുത്തു വെച്ച് കൊണ്ട് ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴേക്കും പതിവിലും നേരം വൈകിയിരുന്നു. അവളുടെ വെപ്രാളം ശ്രദ്ധിച്ചുകൊണ്ട് കുറച്ചു മാറി ഇന്ദ്രൻ നിന്നിരുന്നു. നേരം വൈകിയതിന്റെ ടെൻഷൻ അവളുടെ മുഖത്ത് കാണാമായിരുന്നു. ഈശ്വരാ..ബസ് പോയിട്ടുണ്ടാകും..ഇനി അടുത്ത ബസ് പിടിച്ച് വീട്ടിലെത്തുമ്പോഴേക്കും നേരം നന്നായി ഇരുട്ടും. കിച്ചുവിനോട് ബസ്റ്റോപ്പിൽ വന്ന് നിൽക്കാൻ പറയാം. ചന്ദന ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു. \"അമ്മേ ഞാൻ ഇപ്പോ ഇറങ്ങിയിട്ടേയുള്ളൂ . പതിവ് ബസ് പോയ