\"വിദ്യുത് കേൾക്കുന്നുണ്ടോ നീ?\" \"ഉം. പറയെടാ. ഇവിടെ റേഞ്ച് കുറച്ചു കുറവാ.\" \"നീ ഇപ്പോ എവിടാ?\" \"ടാ. അതു…. ഞാൻ ഇപ്പോൾ റായ്വവരത്താണു.\" \"അപ്പോ ഞാൻ കേട്ടത് സത്യമാണ്. അല്ല നീ ഇതെന്തു പോക്കാ പോയെ. നമ്മളൊക്കെ നിനക്കെപ്പോഴാ ആരും അല്ലാതായത്?.\" \"റഹീം അതങ്ങനെയല്ല.\" \"നീ ഇനിയൊന്നും പറയേണ്ട. കഴിഞ്ഞയാഴ്ച കൂടെ നമ്മൾ നേരിൽ കണ്ടതല്ലേ. അപ്പോഴേലും നിനക്ക് പറഞ്ഞുണ്ടായിരുന്നോ നീ ഇവിടുന്നു പോവാണെന്നു. ഇതിപ്പോ വല്ലവരും പറഞ്ഞു വേണോ ഞാൻ അറിയാൻ.\" \"എല്ലാം അറിയാവുന്ന നീ കൂടെ എന്നെ കുറ്റപ്പെടുത്തല്ലേടാ. ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല, പക്ഷേ ഒറ്റയ്ക്ക് അവിടെ പറ്റുന്നില്ല.\" \"ഒറ്റയ്ക്കായതാണോ നിൻ്റെ