എന്റെ മനസ്സ് മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ ആകപ്പാടെ ധർമ സങ്കടത്തിലായിപ്പോയി ഞാൻ.അവനെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും ഈ ഭൂമിയിൽ നിന്നും വിട വാങ്ങും. ആ കാര്യം ഞാൻ മസ്സിൽ ഉറപ്പിച്ചിരുന്നു. പിന്നെ രാത്രിയിലാണ് ഏട്ടൻ വീട്ടിലേക്ക് വന്നത്. വന്ന പാടെ ചേട്ടത്തി ഏട്ടനോട് എന്തൊക്കെയോ ചോദിക്കുകയും ഏട്ടൻ അതിനുള്ള മറുപടിയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു .ഭക്ഷണം കഴിക്കാനായി എല്ലാവർക്കൊപ്പം എന്നെയും വിളിച്ചു.ഞാൻ ചെന്നില്ല. അവന്റെ കാര്യം അറിയാതെ എനിക്കൊരു സമാധാനവും ഇല്ലായിരുന്നു.ഒന്നും കഴിക്കാതിരുന്ന എനിക്ക്&n