\"ഞാൻ വിളിച്ചാൽ അവൾ ഉണരാതിരിക്കില്ല..... അല്ലെടാ??\" അർജുന്റെ ചോദ്യത്തിനു ഉത്തരം ഒന്നും കൊടുക്കാതേ വിന്ഡോ സൈഡിലേക്ക് ഞാൻ തിരിഞ്ഞിരുന്നു....... പുറകോട്ടുപോകുന്ന കാഴ്ചകൾ ഒപ്പം എന്റെ ഓർമ്മകളും.......!!!!!!!!! ചെറുപ്പത്തിലെയുള്ള അച്ഛനമ്മമാരുടെ മരണവും വീട്ടിലെ കടങ്ങളും അർജുനെവല്ലാതെ സ്വാധിനിച്ചിരുന്നു.അതുകൊണ്ടുത്തന്നെ അവന്റെ മുഖത്തു ചിരിവിടരുന്നത് വളരെ അപൂർവമായിരുന്നു.ഈ ലോകത്തോടുതന്നെ ഒരുതരം വെറുപ്പായിരുന്നു അവനു. എങ്ങനെയൊക്കെയാണെങ്കിലും എനിക്ക് അവനെ വലിയ ഇഷ്ട്ടമായിരുന്നുട്ടോ .അവനു എന്നെയും... അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ ഞങ്ങൾ എന്നും ഒരുമിച്ചായിരുന