അഗ്നിയുടെ കാർ ചെന്ന് നിന്നത് ഒരു ഇരുനില കെട്ടിടത്തിന്റെ മുന്നിലാണ്... കാർ നിർത്തിയിട്ടും ഇറങ്ങാതെ ഇരിക്കുന്നവളെ കണ്ടതും അഗ്നി അവളെ ഒന്ന് നോക്കിയശേഷം കാറിൽ നിന്നും ഇറങ്ങിയതും അകത്തു നിന്നും പ്രിയ അവന്റെ അടുത്തേക്ക് വന്നു.. അഗ്നിയോട് എന്തോ സംസാരിച്ചു അകത്തേക്ക് കേറാൻ നിൽക്കുമ്പോളാണ് കാറിൽ ഇരിക്കുന്നവളെ കണ്ടത്...\"ഇതാരാ.. അഗ്നി.\" പ്രിയ കാറിലേക്ക് വിരൽ ചൂണ്ടികൊണ്ട് ചോദിച്ചു...\"ഇവൾ.. എന്റെ പെങ്ങൾ.. ഞങ്ങളുടെ മാളു... കൃത്യമായി പറഞ്ഞാൽ എന്റെ ശത്രു പ്രവീണിന്റെ ഒരേയൊരു പെങ്ങൾ മാളവിക എന്ന മാളു....\"\"ഇവളെന്താ ഇവിടെ. ഇവളെ ഇവളുടെ വീട്ടുകാർ തിരക്കില്ലേ...\" പ്രിയ ആകുലതയോടെ