Aksharathalukal

Aksharathalukal

ഓണനിലാവ് / ജയേഷ് പണിക്കർ

ഓണനിലാവ് / ജയേഷ് പണിക്കർ

4.7
209
Drama Inspirational Classics Fantasy
Summary

ഓർമ്മതൻ ജാലകവാതിലി-നരികിലായ് ഓണനിലാവുപെയ്തുനിൽക്കെ, ഓർത്തുപോയ് ഞാനെന്റെ ബാല്യകാലം!പൂമുറ്റമതൊന്നുപൂക്കളമിട്ടൊ-രോണക്കാലവും കുളിച്ചീറൻമാറി ആർപ്പുവിളിതന്നാരവങ്ങളിൽ കുരുത്തോല തോരണം ചാർത്തിയ മുറ്റത്തായ്‌ പൂത്തുറ തല്ലുന്നോരഛന്റെ കൗതുകം നോക്കിനിന്ന നാളുകൾ!ഇരുൾ ചായംപൂശിയോരടുക്കള-ക്കെട്ടിലുത്രാടപ്പാച്ചിലുമായ് രാവേറുവോളമുപ്പേരിയും പൂവടയും പാലടയുമൊരുക്കും അമ്മതൻ വൈഭവം കണ്ടെന്റെ ഉള്ളം നിറയുമാമോദമോടന്നേരം തൃക്കാക്കരയപ്പനു ചെന്നിറം ചാർത്തുന്നോരുണ്ണിക്കിടാവായ് ഞാനിരിക്കേ, പൊന്നോണസ്മൃതികളിൽ ഞാൻ ലയിപ്പൂ ഒരുമാത്ര കൺചിമ്മി നോക്കുമ