കുറച്ചു നാളുകൾക്ക് ശേഷം ഒരു ശനിയാഴ്ച..അമ്പലപ്പുറത്തേക് ഓടിവന്ന ബസിൽ മുഖപരിചയം ഇല്ലാത്ത ഒരു ചെറുപ്പക്കാരനെ എല്ലാവരും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാവരും ഇറങ്ങിയ ശേഷം ആണ് അയാൾ അവിടെ ഇറങ്ങിയത് .. പരിഭ്രാന്തനായി നിൽക്കുന്ന അയാളെ കണ്ട് ഒന്ന് രണ്ട് ആളുകൾ അടുത്തേക് ചെന്നു,കൂടെ ചായക്കട നടത്തുന്ന പാപ്പയും. ആളുകൾ അടുത്ത് കൂടുന്നത് കണ്ട് നിശബ്ദനായി നിന്ന അയാളോട് തോളത്തു തട്ടിക്കൊണ്ടു, സൗഹൃദമെന്ന മട്ടിൽ പാപ്പ കാര്യങ്ങൾ അറിയാൻ ശ്രെമിച്ചു..സൗമ്യമായ പാപ്പയുടെ ചോദ്യങ്ങൾക് അയാൾ ഒന്നും തന്നെ മറുപടി നൽകിയില്ല, പകരം വെള്ളം കുടിക്കാൻ ദാഹിക്കുന്നു എന്ന് മാത