താഴെ നിന്നുമുള്ള ബഹളമായിരുന്നു ഉറക്കത്തിൽ നിന്നുമെഴുനേൽക്കുവാൻ അവളെ പ്രേരിപ്പിച്ചത്ഇത്രയും രാവിലെ ഇതാരാ വന്നത്മനുഷ്യന്റെ ഉറക്കോം പോയി കിട്ടിഉറക്കം നശിപ്പിച്ചതിന്റെ ദേഷ്യത്തിൽ മനസ്സിൽ ഓരോന്നും പറഞ്ഞു കൊണ്ടവൾ ഫ്രഷാവാൻ കയറിഫ്രഷ് ആയി ഇറങ്ങിയതും ഡ്രസ്സ് എല്ലാം ഓക്കേ ആണോയെന്ന് നോക്കിയതിനു ശേഷം അവൾ താഴെക്കിറങ്ങിതാഴെ ചെന്നതും കണ്ടത് ഗസ്റ്റ് റൂമിലിരുന്നു ആരോടൊക്കെയോ സംസാരിക്കുന്ന അച്ഛനെയും ചേട്ടനെയുമാണ്അടുക്കളയിൽ മമ്മിയും ആരോടൊക്കെയോ സംസാരിച്ചു കൊണ്ട് ഓരോ പാത്രങ്ങൾ എടുത്തു വെക്കുന്നുഇവരൊക്കെ ആരാ...അമ്മു...ആരാന്ന് ചിന്തിച്ചു കൊണ്ട് നിന്നതും