Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.6
1.4 K
Love Drama
Summary

Part 80\"ഇല്ല..വിഷ്ണുവിന്റെ പെരുമാറ്റത്തിൽ ഞാൻ ശരിക്കും അപ്സെറ് ആയിപ്പോയി നാൻസി.... \" നാൻസിയുമായി ഫോണിൽ സംസാരിക്കുകയാണ് ചന്തു. അന്നുനടന്നതെല്ലാം ചന്തു പറഞ്ഞു... \"...എന്നിട്ടെന്റെ അനുവിന്റെ അവസ്ഥ എന്താ....??\" \"അവൾ... അവൾ കുറേ പൊട്ടിത്തെറിച്ചു.... കരഞ്ഞു... പാവം.... ഇനിയും അതിന് ഒരു സമാധാനമുള്ള ജീവിതം കർത്താവ് കൊടുക്കുന്നില്ലല്ലോന്ന് ഓർക്കുമ്പോ..... ദൈവമൊക്കെ ഉണ്ടോന്നു തന്നെ.....\" അവന്റെ അമർഷം വാക്കുകളിൽ പ്രതിധ്വനിച്ചു.. \"....ഇച്ചായാ......\" \"പിന്നെങ്ങനെ പറയാതിരിക്കാൻ..... ഒരു വശത്തു കൂടെപ്പിറപ്പിനെ പോലെ അനു..... മറുവശത്തു  ആത്മാർഥ സുഹൃത്ത് .... രണ്ടുപേരും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ..... രണ