കാലം മായ്ക്കാത്ത ഓർമകൾ മുറിവുകൾക്ക് തുല്യമാണ്,അവ വേദനിച്ചു കൊണ്ടിരിക്കും എല്ലാ കൊല്ലത്തെയും പോലെ ഇക്കൊല്ലവും ഇവിടെ വരണമെന്ന് കരുതിയതാണ്... അവൾ കൂടെ പോയപ്പോ കഴിയില്ല എന്ന് തന്നെ ഉറപ്പിച്ചതായിരുന്നു, പക്ഷെ എന്തോ ഇരിപ്പുറക്കുന്നില്ല. ക്രിസ്തുമസ് അവധി കാരണം നല്ല തിരക്കുണ്ട്, കടൽ കണ്ടാൽ മടുക്കാതിരിക്കാൻ മാത്രം എന്താണാവോ ഇതിനിത്ര വശ്യത... അന്നെനിക്കിവിടെ വെച്ചെന്റെ കൊച്ചിനെ നഷ്ടപ്പെട്ടപ്പോൾ ഇനി ഇങ്ങോട്ട് വരില്ലെന്ന് കരുതിയതാണ്. പക്ഷെ അവൾക്കെന്തോ വന്നേ പറ്റൂ എന്നാണ്. അവനെ അവസാനമായി കണ്ടത് ഇവിടെ വെച്ചല്ലേ അത് കൊണ്ടാവാം. പക്ഷെ ഇവിടെ വന്നൊരിക്കലും അവ