അപ്പോഴേക്കും ശ്യാം വണ്ടിയുമായി എത്തി പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു...\" ശ്യാം എന്നാൽ പോകാം \"\" ഞാൻ അല്ല ഇന്ന് നിന്റെ കൂടെ വരുന്നത് \"\" എസ്തർ \" അവൻ കാറിന്റെ ഫ്രണ്ട് സീറ്റിൽ എസ്തറിനെ കണ്ട് അത്ഭുതപ്പെട്ടു..\" എസ്തറിന് എല്ലാം അറിയാം അവൾക്ക് നിന്നോട് ദേഷ്യമൊന്നുമില്ല..\" അവർ ചെറുവരശ്ശേരിയിലേക്ക് യാത്ര തിരിച്ചു..അഗസ്ത്യയും എസ്തറും യാത്ര തിരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞു..അവനോടു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു എസ്തർ...\"കുറേ നേരം ആയല്ലോ പുറത്തേക്ക് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എന്താ ഇപ്പോളും എന്നോട് ദേഷ്യമാണോ...അല്ലെങ്കിലും