Aksharathalukal

STEREOTYPES - PART 22





അപ്പോഴേക്കും ശ്യാം വണ്ടിയുമായി എത്തി പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു...

\" ശ്യാം എന്നാൽ പോകാം \"

\" ഞാൻ അല്ല ഇന്ന് നിന്റെ കൂടെ വരുന്നത് \"

\" എസ്തർ \" അവൻ കാറിന്റെ ഫ്രണ്ട് സീറ്റിൽ എസ്തറിനെ കണ്ട് അത്ഭുതപ്പെട്ടു..

\" എസ്തറിന് എല്ലാം അറിയാം അവൾക്ക് നിന്നോട് ദേഷ്യമൊന്നുമില്ല..\" 

അവർ ചെറുവരശ്ശേരിയിലേക്ക് യാത്ര  തിരിച്ചു..

അഗസ്ത്യയും എസ്തറും യാത്ര തിരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞു..അവനോടു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു എസ്തർ...

\"കുറേ നേരം ആയല്ലോ പുറത്തേക്ക് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എന്താ ഇപ്പോളും എന്നോട് ദേഷ്യമാണോ...
അല്ലെങ്കിലും തനിക്ക് എന്നെ കൊല്ലാനുള്ള പകയുണ്ടല്ലോ....\" അഗസ്ത്യ ചിരിച്ചു കൊണ്ട് പറഞ്ഞു

അഗസ്ത്യയുടെ ചോദ്യം കേട്ട എസ്തർ ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച്ചു..

ഫ്ലാഷ് ബാക്ക്..

ശ്യാമും എസ്തറും കാറിൽ തിരികെ പോവുമ്പോൾ..

\" എസ്തർ ഒരുപാട് താങ്ക്സ് ഉണ്ട്...താൻ അവനെ വീട് വരെ എത്തിക്കുമെന്ന് ഞാൻ കരുതിയില്ല..\"

\" അഗസ്ത്യ ഒരിക്കലും എന്നോട് തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം...
ഡോക്ടർമാർ എന്റെ ജെറിനെ കയ്യ് വിട്ടപ്പോളും അവനെ മരണത്തിന് വിട്ട് കൊടുത്തില്ല അയാൾ... അയാളെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോഴും ഒരു നോട്ടം കൊണ്ട് പോലും ആ പാവം എന്നെ ദ്രോഹിച്ചിട്ടില്ല.. മറ്റുള്ളവരുടെ ചതിയിൽ ഞാൻ വീണുപോകരുതെന്ന് അപേക്ഷിച്ചിട്ടേയുള്ളു...
ഇനിയും അയാളെ ശിക്ഷിച്ചാൽ
അയാളെ കുറ്റപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഒരാളാകും ഞാനും \"

\" ശെരിക്കും പറഞ്ഞാൽ ഇപ്പോളാണ് അവൻ തീർത്തും ഒറ്റപ്പെട്ടത്.. അഖി വീട്ടിൽ നിന്ന് ഇറങ്ങി പോയത് ഓഫീസിൽ ഉണ്ടായ പ്രശ്നം കൊണ്ടല്ല.. അവൻ ഒരു അനാഥൻ ആണെനുള്ള സത്യം ഇപ്പോൾ അവൻ അറിഞ്ഞു കഴിഞ്ഞു..\"

ശ്യാം എല്ലാ കാര്യവും എസ്തറിനോട് പറഞ്ഞു...

\" പിന്നേ.. നിങ്ങളുടെ രണ്ടാളുടേയും ജോലി ഒന്നും പോയിട്ടില്ല കേട്ടോ..ബോസ്സിനോട് ഞാൻ കാര്യങ്ങൾ സംസാരിച്ചു രണ്ടാൾക്കും ഇനി പഴയത് പോലെ ഓഫീസിലേക്ക് വരാം \" ശ്യാം പറഞ്ഞു..
അപ്പോഴേക്കും അവളുടെ വീടെത്തി ശ്യാം അവളെ വീടിന്റെ മുൻപിൽ ഡ്രോപ്പ് ചെയ്‌തു..

അവൾ പുറത്തിറങ്ങി ശ്യാമിനോട് പോകുന്നെന്നു പറഞ്ഞു വീടിന്റെ ഗേറ്റ് തുറന്ന് മുൻവശത്തെ വാതിലിന്റെ അടുത്തെത്തി... കതകിൽ തട്ടി വിളിച്ചപ്പോൾ ആൻസി വന്ന് വാതിൽ തുറന്നു...

\" എന്താ മോളെ ഇന്ന് വൈകിയത് \"

ആൻസിയെ കണ്ടതും അവളുടെ കയ്യിലെ ഹാൻഡ്ബാഗ് നിലത്തേക്ക് വീണു.. 
അവൾ ആൻസിയെ കെട്ടിപ്പിടിച്ചു കരഞ്ഞു...അവൾ ആൻസിയോട് എല്ലാം പറഞ്ഞു..

പിറ്റേന്ന് രാവിലെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കി കൊണ്ട് നിന്ന എസ്തറിന് ശ്യാമിന്റെ കാൾ വന്നു..

\" എസ്തർ ഞാൻ വിളിച്ചത് എന്താണെന്ന് വച്ചാൽ അഖി കുറച്ചു മുൻപ് എന്നെ ഫോണിൽ വിളിച്ചു അവന്റെ കൂടെ അവന്റെ അച്ഛനേയും അമ്മയേയും കണ്ടെത്താൻ ഒരു സ്ഥലം വരെ പോകണം എന്നാണ് പറഞ്ഞത്...ഞാൻ ഇന്നലെ തന്നോട് എല്ലാം പറഞ്ഞിരുന്നല്ലോ.. പക്ഷേ എനിക്ക് പകരം താൻ പോവണം എനിക്ക് ഓഫീസിൽ നിന്ന് വിട്ട് നിൽക്കാൻ ആവില്ല അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാൻ എന്ത് പറഞാലും അവൻ കേൾക്കില്ല അല്ലെങ്കിൽ  അവൻ ഒറ്റയ്ക്ക് തന്നെ പോകും....താൻ അവന്റെ ഒപ്പം ഉണ്ടെങ്കിൽ എനിക്ക് ഒരു പേടിയും ഇല്ല തനിക്ക് അവന്റെ കൂടെ ആ സ്ഥലം വരെ പോകാൻ പറ്റുമോ \"

അവൾ കുറച്ചു നേരം ആലോചിച്ചു..

\" എസ്തർ താൻ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ അവന് തന്നോട് ദേഷ്യം ഒന്നുമില്ല അതോർത്ത് താൻ വരാതെ നിൽക്കരുത് \"

\" ശെരി ഞാൻ പോകാം\"

\" ശ്യാം പറഞ്ഞ കഥകൾ കേട്ട് എന്റെ കാര്യം തനിക്ക് അറിയാലോ ദേ..ഈ കത്ത് മാത്രമാണ് എന്റെ യഥാർത്ഥ അമ്മയും.. അച്ഛനും എവിടെയെന്ന് കണ്ടെത്താനുള്ള ഏകവഴി...\"

അഗസ്ത്യ ആ കത്ത് എസ്തറിന് കൊടുത്തു..അവളോട്‌ ആ കത്ത് പൊട്ടിച്ചു വായിക്കാൻ പറഞ്ഞു....

\" ആദ്യമായി ഈ കത്ത് പൊട്ടിച്ചു വായിക്കുന്ന ആൾ താൻ ആകും... \"

അവൾ അതിലുള്ള അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു..അവളുടെ ശബ്ദത്തിലൂടെ ആ അക്ഷരങ്ങൾ പുനർജനിച്ചു...





മോളെ ഭദ്രേ...
ഒരിക്കലും എന്റെ മക്കൾ  
ഈ നാട്ടിലേക്ക് തിരിച്ചു വരരുത്....
നിങ്ങൾ ഈ നാട് വിട്ട് പോയതിന്റെ 
പിറ്റേന്ന് തൊട്ട് ഈ നാട്ടിൽ മതത്തിന്റെ 
പേരിൽ മനുഷ്യർ രണ്ടായ്മാറി....
നിന്നോടുള്ള ദേഷ്യത്തിൽ 
വീരഭദ്രൻ നിന്റെ 
കളരി എല്ലാം ദിഗംബരന് കയ്യ്മാറി..
ഇപ്പോൾ അത് ആരും അറയ്ക്കും 
വിധം മാനം കെട്ട് കിടക്കുകയാണ്..
വിഷംപുരട്ടിയ മനസ്സും 
മധുരപലഹാരങ്ങളുമായി 
അവർ നിന്നെ കാണാൻ വരും...
എല്ലാം ദിഗംബരന്റെ ചതിയാണ്....
അവൻ നിങ്ങളെ കൊല്ലും..
നീ സൂക്ഷിക്കണം മോളെ...

കൃഷ്ണപൊതുവാൾ 
അകവൂർ മന
അമ്പലക്കടവ് 
പി.ഒ ചെറുവരശ്ശേരി

പെട്ടെന്ന് ഒരു ടാക്സി അവരുടെ കാറിന് കുറുകെ വന്ന് നിർത്തി...
കാറിൽ നിന്ന് ഇറങ്ങി വന്ന ആൾ അഗസ്ത്യയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് വന്നു...



( തുടരും..)


STEREOTYPES - PART 23

STEREOTYPES - PART 23

4.5
1261

പെട്ടെന്ന് ഒരു ടാക്സി അവരുടെ കാറിന് കുറുകെ വന്ന് നിർത്തി...കാറിൽ നിന്ന് ഇറങ്ങി വന്ന ആൾ അഗസ്ത്യയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് വന്നു...ദർശനയുടെ അച്ഛൻ സഹദേവൻ ആയിരുന്നു അത്...\" അഗസ്ത്യ ഈഫ്‌ യൂ ഡോണ്ട് മൈൻഡ് അവൾക്ക് ഒരു 5 മിനിറ്റ് നിന്നോട് ഒന്ന് സംസാരിക്കണം  \"അഗസ്ത്യ കാറിൽ നിന്ന് ഇറങ്ങി...അഗസ്ത്യയും എസ്തറും കൂടി ആ ടാക്സിയുടെ അടുത്തേക്ക് നടന്നു..അപ്പോൾ ആ ടാക്സിയിൽ നിന്ന് ദർശന പുറത്തേക്കിറങ്ങി..\" അഖി.. എസ്തറും ഉണ്ടല്ലോ രണ്ടാൾക്കും ഇനി എന്റെ ശല്യമില്ലാതെ ജീവിക്കാം...ഞാൻ ഫാമിലിയുടെ കൂടെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു പോവുകയാണ്... അവിടെ ബിസിനസ് ഉണ്ട്