നേരുപറയാത്ത കാലത്തിന്റെ കൺകെട്ടിയാട്ടങ്ങൾക്കു നടുവിൽ പകച്ചുനില്ക്കേ എല്ലാം വെറും പാവക്കൂത്തെന്നു തിരിച്ചറിഞ്ഞാലും ചില വിരലുകളുടെ താളത്തിനനുസരിച്ച് ആടിതീർക്കാൻ സമ്മതം മൂളി നിസ്സഹായരായി നില്ക്കേണ്ടിവരുന്ന, നിർവികാരരായി പോകുന്ന ചില പാവജന്മങ്ങളുണ്ട്. അവരെ പാവങ്ങളെന്നു വാഴ്ത്തിപ്പാടി ചിലർ. പക്ഷേ ലോകത്തിനു മുൻപിൽ അവർ ഒന്നും മനസ്സിലാക്കാത്ത പാഴ്ജന്മങ്ങൾ.