കഥകുറേ നേരമായി ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയിട്ട് .അനാമിക മൊബൈൽ എടുത്തു നോക്കി. തീരെ പരിചയമില്ലാത്ത നമ്പർ. കോൾ അറ്റൻ്റു ചെയ്യണോ വേണ്ടയോ എന്ന് അല്പനേരം ആലോചിച്ചു നിന്നു അവൾ.പിന്നെ കോൾ എടുക്കാൻ തന്നെ തീരുമാനിച്ചു.ആഹലോ …. ആരാ ? അനാമിക തിരക്കി.ഞാനാ … എൻ്റെ ശബ്ദം കേട്ടിട്ട് മനസ്സിലായില്ലേ? മറുതലക്കൽ നിന്നും ചോദിച്ചു.ഈ ശബ്ദം കേട്ടു നല്ല പരിചയം, ആരാണെന്ന് ഓർമ്മ വരുന്നില്ല.എന്നെ ഇത്രവേഗം മറന്നോ?ഞാൻ വിവേക് ആണ്. അയാൾ പറഞ്ഞു.പെട്ടെന്നാണ് വിവേകിനെ ഓർമ്മ വന്നത്.പിന്നെ എന്തുപറയണം എന്നറിയാതെ അനാമിക മൗനം പാലിച്ചു നിന്നു.ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം വിവേക്