\" ഒരു ലീവ് കിട്ടിയിട്ട് ഇവിടെ ചൊറിയും കുത്തി ഇരിക്കണല്ലോ ദൈവമേ...നാട്ടിൽ പോയിട്ട് ഒരു പ്രയോജനവും ഇല്ല ആകെ ഒരു ആശ്വാസം ആ കാലമാടന്റെ തിരുരൂപം കാണണ്ടല്ലോ \" സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന ജോർജ് അത് അഷ്ട്രയിൽ കുത്തികെടുത്തി കൊണ്ട് പറഞ്ഞു.\"അങ്ങേർക്ക് ചായയ്ക്ക് പറയാനും തന്തയ്ക്ക് പറയാനും ആണ് നമ്മളെ ജോലിക്ക് വെച്ചത് എന്ന് തോന്നും \"സഞ്ജു പറഞ്ഞു.\"നിങ്ങൾക്ക് ഒക്കെ മര്യാദയ്ക്ക് സാലറി എങ്കിലും കിട്ടുന്നില്ലേ ആ മാങ്ങാത്തലയൻ ഒരു മാസമായി എനിക്ക് സാലറി തരാതെ നിക്കുന്നു...എന്റെ കഷ്ടകാലത്തിനാണ് ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്...പിന്നെ ഒരു ജോലിയും ഇല്ലാതെ തെണ്ടി