അരുണകിരണങ്ങൾ ഭൂമിയിലെത്തും മുമ്പേ യാത്രയാരംഭിച്ചു.അനന്തതയിലേക്കുള്ള ഏകാന്തമായ യാത്ര. വിലാപത്തിന്റെ ആർത്തധ്വനികൾ കാതിൽ വന്നടിച്ചപ്പോൾ തിരിഞ്ഞു നോക്കിയില്ല. സഹിച്ചല്ലേ പറ്റു.ഒന്നുരണ്ട് പേരെ എങ്കിലും വഴിയിൽ പ്രതീക്ഷിച്ചെങ്കിലും ആരെയും കണ്ടില്ല. ഞാൻ അറിയാതെ വിദൂരതയിലേക്ക് ദൃഷ്ടി പായിച്ചു. ഇരുവശവും കൂരിരുൾ വന്നു നിറഞ്ഞു താണ്ടവം ചവിട്ടുന്നു. ഇവരെനിക്ക് പരിചിതരാണെങ്കിലും അവരിന്നു എന്നെ അറിയുന്നില്ല. ഒരപരിചിതനെ പോലെ പുച്ഛഭാവം കലർന്നു അവർ എന്നേ നോക്കി പുഞ്ചിരിക്കുന്നു. ഞാൻമുമ്പോട്ടുള്ള പ്രയാണത്തിന് തിടുക്കം കൂട്ടി. നാഴികകൾ പലതും പിന്നിട