മുറിയിലേക്ക് കേറി വരാൻ പറഞ്ഞിട്ട് എവിൻ പോയിട്ട് ഇപ്പോൾ നേരം കുറെയയായി, അമ്മു ആണെകിൽ പേടിച്ചിട്ട് കൈ രണ്ടും കൂട്ടി തിരുമ്മി അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്.....\"ഇച്ചേച്ചിയോട് പറഞ്ഞാല്ലോ..... വേണ്ട.... അല്ലാതെ തന്നെ ഇച്ചായൻ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്...... വേണ്ട ഇനി അതിന്റെ പേരിൽ ഇവിടെ വഴക്കാവും,.....\"ഒടുവിൽ മുറിയിലേക്ക് പോകാൻ അവൾ തീരുമാനിച്ചു, എന്ത് വന്നാലും ഞാൻ സഹിച്ചോളമെന്നോർത്തു....... *******************കുളി കഴിഞ്ഞിറങ്ങിയ എവിൻ കാണുന്നത് അടച്ച ഡോറിനടുത്തു തന്നെ പതുങ്ങി നിൽക്കുന്ന അമ്മുവിനെ ആണ്........ ഇട്ടിരിക്കുന്ന ചുരിദാറിന്റെ ഷാളിൽ കൈ ഇട്ട് ചുരുട്ട