ഇച്ചായന്റെ അമ്മു ❤️ 13
മുറിയിലേക്ക് കേറി വരാൻ പറഞ്ഞിട്ട് എവിൻ പോയിട്ട് ഇപ്പോൾ നേരം കുറെയയായി, അമ്മു ആണെകിൽ പേടിച്ചിട്ട് കൈ രണ്ടും കൂട്ടി തിരുമ്മി അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്.....
\"ഇച്ചേച്ചിയോട് പറഞ്ഞാല്ലോ..... വേണ്ട.... അല്ലാതെ തന്നെ ഇച്ചായൻ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്...... വേണ്ട ഇനി അതിന്റെ പേരിൽ ഇവിടെ വഴക്കാവും,.....\"
ഒടുവിൽ മുറിയിലേക്ക് പോകാൻ അവൾ തീരുമാനിച്ചു, എന്ത് വന്നാലും ഞാൻ സഹിച്ചോളമെന്നോർത്തു.......
*******************
കുളി കഴിഞ്ഞിറങ്ങിയ എവിൻ കാണുന്നത് അടച്ച ഡോറിനടുത്തു തന്നെ പതുങ്ങി നിൽക്കുന്ന അമ്മുവിനെ ആണ്........
ഇട്ടിരിക്കുന്ന ചുരിദാറിന്റെ ഷാളിൽ കൈ ഇട്ട് ചുരുട്ടുന്നും ഉണ്ട്, അവളുടെ നിൽപ്പ് കണ്ട് അവന് ചിരി വന്നെങ്കിലും അവൻ അത് കാണിക്കാതെ ബെഡിൽ ഒരു സൈഡിൽ പോയി കിടന്നു.....
\"നീ കിടക്കുന്നില്ലേ......?\"
അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് ഞെട്ടി പിന്നെ ഒന്നും ചുറ്റും കണ്ണോടിച്ചു കട്ടിൽ നിന്നും ഒരു പില്ലോയും ഷീറ്റും എടുത്തു....
\"നീയിതെങ്ങോട്ടാ ഇതൊക്കെ എടുത്തോണ്ട് പോകുന്നെ.........?\"
എവിൻ ചോദിച്ചു.
\"അത്..... ഞാൻ..... ഞാനിവിടെ താഴെ കിടന്നോളാം......\" (അമ്മു)
\"അതെന്ന ഈ കട്ടിലിൽ എന്റെ കൂടെ കിടന്നാൽ ഞാൻ നിന്നെ പിടിച്ചു തിന്നുവോ........ അതോ ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ കണ്ണീർ നായിക അവാൻ പോകുവാണോ........?\"
അവൻ ചോദിച്ചതിന് അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
\"ടി......!\"
അവൻ ഒച്ച ഒന്ന് കൂട്ടി വിളിച്ചപ്പോൾ അവൾ ഞെട്ടി നോക്കി..
\"താഴോട്ട് നോക്കി നിൽക്കാതെ, ലൈറ്റ് ഓഫ് ചെയ്തിട്ട് ഇവിടെ വന്ന് കിടക്കടി പുല്ലേ...........!!\"
എവിന്റെ ശബ്ദത്തിന്റെ ട്യൂൺ മാറിയതും പേടിച്ചു പോയ അമ്മു പെട്ടന്ന് ലൈറ്റും ഓഫ് ചെയ്തു ഓടി വന്ന് കിടന്നു.
ഭിത്തിക്ക് സൈഡിലേക്ക് നീങ്ങി ചുരുണ്ടു കിടക്കുന്നവളെ കണ്ടു എവിൻ ചിരിച്ചു...
രാത്രിയിൽ എപ്പഴോ അമ്മു ഉറങ്ങി എന്ന് മനസ്സിലായ എവിൻ അവളെ ഒറ്റ വലിക്കു തന്റെ നെഞ്ചിലേക്ക് നീക്കി കിടത്തി, അപ്പോൾ അവന്റെ ചൂടും പറ്റി അവളും കിടന്നു.......
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാവിലെ ആദ്യം എഴുന്നേറ്റത് അമ്മു ആയിരുന്നു, കണ്ണ് തുറന്നപ്പോൾ അവൾ ആദ്യം കണ്ടത് അവന്റെ നെഞ്ചിൽ കിടക്കുന്ന സ്വർണ്ണ കുരിശാണ് ഒരു നിമിഷം അവളതിൽ തന്നെ നോക്കി കിടന്നപ്പോഴാണ് എവിന്റെ നെഞ്ചിലാണ് താൻ കിടക്കുന്നതെന്ന് അവൾക്കു മനസ്സിലായത്.
അവൾ തല അലപ്പം പൊക്കി എവിനെ നോക്കി, ഒരു കൈ കൊണ്ട് തന്നെ ചേർത്ത് പിടിച്ച് നല്ല ഉറക്കമാണ് ആള്.
അവന്റെ മുഖത്തങ്ങനെ നോക്കിയപ്പോൾ വേദന കലർന്നൊരു ചിരി അവളിൽ ഉണ്ടായി, ഒരു നിമിഷം നടക്കുന്നത് സത്യമാണോ സ്വപ്നമാണോ എന്നോർത്തു അവൾ...........
അവന്റെ നെഞ്ചിൽ ചൂടി പറ്റി കിടക്കാനും ആ നെറ്റിയിൽ ഒന്നമർത്തി ചുമ്പിക്കാനും ഒരുപാട് ആശ തോന്നി, പക്ഷേ ഇന്നത് യാഥാർഥ്യം ആകുമ്പോൾ മനസ് തുറന്നൊന്നു സന്തോഷിക്കാൻ പോലും തനിക്കാകുന്നില്ലല്ലോന്ന് അവൾ വിഷമത്തോടെ ഓർത്തു..........
അവനെ ഉണർത്താതെ പതിയെ അവന്റെ നെറ്റിയിൽ തന്റെ അധരങ്ങൾ കൊണ്ട് പതിയെ ഒന്ന് മുട്ടിച്ചവൾ എഴുന്നേറ്റു ഫ്രഷ് ആകുവാൻ പോയി........ അവൾ എഴുന്നേറ്റു എന്ന് മനസ്സിലായതും എവിൻ കണ്ണുകൾ തുറന്നു.
\"അറിയാം പെണ്ണെ നീ വിഷമിക്കുന്നുണ്ട് എന്ന്........ പക്ഷേ ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ കൂടെ ഉണ്ട് നിന്റെ ഇച്ചായന്. അത് എത്രയും വേഗം തീർത്തിട്ട്, ചേർത്ത് പിടിക്കും ഞാനെന്റെ
പെണ്ണിനെ......... \"
ഒരു ചെറുചിരിയോടെ അവൻ മനസ്സിൽ ഓർത്തു........
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
രാവിലെ ആനിയോട് തലേ രാത്രിയിൽ എവിനോപ്പമാണ് കിടന്നിരുന്നതെന്നും കുഴപ്പമൊന്നും ഇല്ലായിരുന്നു എന്നും അമ്മു പറഞ്ഞിരുന്നു. എവിൻ അമ്മുവിനെ ഇനി ഉപദ്രവിക്കില്ല എന്ന് ആനിക്ക് അറിയാമായിരുന്നു എങ്കിലും ഇനി എവിൻ എന്തെകിലും പറഞ്ഞാൽ അപ്പോൾ തന്നെ അത് തന്നോട് പറയണം എന്നും ആനി അമ്മുവിനെ ഓർമ്മിപ്പിച്ചു.
ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനിരുന്നപ്പോൾ ഒന്നും തന്നെ ആനി എവിനോട് ഒന്നും ചോദിക്കുകയോ മിണ്ടുകയോ ചെയ്തില്ല. എവിൻ അതിൽ വിഷമം തോന്നിയെങ്കിലും അവൻ ഒന്നും പുറത്തു കാണിച്ചില്ല.
\"അമ്മു........ ഞാനിറങ്ങുവാ, ഉച്ചക്ക് നേരത്തെ വരും. പിന്നെ എന്തെകിലും ഉണ്ടേൽ എന്നെ വിളിക്കണം കേട്ടോ...... \"
അമ്മുവിനോട് അത്രയും പറഞ്ഞു ആനി പുറത്തേക്കു ഇറങ്ങി. ആനി പോയതും എവിനും കഴിച്ചെഴുന്നേറ്റു റൂമിലേക്ക് പോയി.
ആനിയും എവിനും രണ്ട് അപരിചിതരെ പോലെ ഇരുന്നു കഴിച്ച് എണീറ്റ് പോവുന്നത് കണ്ടപ്പോൾ അമ്മുവിനത് ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ ആയി, അവര് തമ്മിൽ ഇങ്ങനെ അകലാൻ താനും കാരണക്കാരി എന്നോർത്തു അവൾ.........
\"അമ്മു........!!\"
മുറിയിൽ നിന്നും എവിൻ വിളിക്കുന്നത് കേട്ട് അവൾ പെട്ടന്ന് അങ്ങോട്ടേക്ക് ഓടി.
അമ്മു മുറിയിൽ ചെല്ലുമ്പോൾ ഫോണും പിടിച്ചോണ്ട് എവിൻ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു.
\"ഇ.... ഇച്ചായൻ.... വിളിച്ചോ എന്നെ.....\"
വെപ്രാളത്തോടെ ഉള്ള അവളുടെ ചോദ്യം കേട്ടതും എവിൻ അവളെ ഒന്ന് നോക്കി, ഓടി വന്നതു കൊണ്ട് കിതച്ചു പോയിരുന്നു അവൾ, ശ്വാസം എടുക്കാൻ നന്നേ പാട് പെടുന്നതായി തോന്നി അവന്.
\"നീയാദ്യം ആ ടേബിളിൽ ഇരിക്കുന്ന വെള്ളം എടുത്തു കുടിക്ക്......\"
സൈഡിലെ ടേബിളിൽ ഇരിക്കുന്ന ജെഗിലേക്ക് നോക്കി അവൻ പറഞ്ഞു.
\"വെ.....വേണ്ട.....വേണ്ടിച്ചായാ കുഴപ്പമില്ല.\"
അമ്മുവിന്റെ മുറപടി കേട്ടതും എവിന് ദേഷ്യം വന്നു, അവൻ ഇരുകൈകളും കെട്ടി അവളെ രൂക്ഷമായി ഒന്ന് നോക്കിയതും അമ്മു വേഗം തന്നെ ടേബിളിൽ ഇരുന്ന വെള്ളം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ഒറ്റയടിക്ക് കുടിച്ചു. അതുകണ്ടതും എവിൻ ചുണ്ടുകൾ അടച്ചു ചിരിച്ചു.
\"നമ്മുക്ക് അത്യാവശ്യമായി പുറത്തൊന്ന് പോണം, നീ പെട്ടന്ന് റെഡി ആക്...... നമ്മുക്കൊന്നിച്ചു പോകാം....\" (എവിൻ)
\"ആ.... ശെരി ഇച്ചായ..... ഞാനിപ്പോ റെഡി ആകാം....\"
അവന് പെട്ടന്ന് മറുപടി കൊടുത്തു തിരിഞ്ഞപ്പോഴാണ് എവിൻ എന്താണ് പറഞ്ഞതെന്ന് അവൾ ഓർത്തത്. \"ങേ...... എന്നെയും കൊണ്ട് പുറത്തു പോകുവാണെന്നല്ലേ ഇച്ച പറഞ്ഞത്...... അതോ..... അതോ ഞാനിനി അങ്ങനെയല്ലേ കേട്ടത്....\" അവൾ നിന്നടത്തു നിന്ന് ആലോചിച്ചു.
\"ഇ.... ഇച്ചായൻ..... പറ... പറഞ്ഞത്.... ഞാനും... കൂ.... കൂടി..... ഇച്ചേടെ കൂടെ..... വരണം... എന്നാണോ..... \"
താൻ കേട്ടതു ശെരിയാണോന്ന് അറിയാൻ അവൾ വിക്കി വിക്കി ചോദിച്ചു....
\"എന്തെ....... നിനക്ക് ആദ്യം കേട്ടപ്പോ മനസ്സിലായില്ലേ ഞാനെന്താ
പറഞ്ഞതെന്ന്........ അതോ എന്നെ കെട്ടിയപ്പോ നിനക്ക് വന്ന വിക്കിന്റെ കൂടെ നിന്റെ കേൾവി ശക്തിയും പോയോ........\"
\"എന്നിക്ക് അതിന് വിക്കൊന്നും ഇല്ല.......\"
എവിൻ തന്നെ കളിയാക്കിയതാണ് എന്ന് മനസ്സിലായ അവൾ ചുണ്ട് കൂർപ്പിച്ചു താഴേക്ക് നോക്കി പയ്യെ പറഞ്ഞു.....
അമ്മുവിന്റെ ആ നിൽപ്പ് കണ്ടതും എവിന് അവളെ ഒന്ന് പൊതിഞ്ഞു പിടിച്ച് അവളുടെ വീർപ്പിച്ച കവിളിൽ ഒരുമ്മ കൊടുക്കാനാണ് തോന്നിയത്. എങ്കിലും ഉള്ളിൽ ഊറി വന്ന സന്തോഷം സമൃതമായി മറച്ചവൻ മുറിയിൽ നിന്നുമിറങ്ങി.........
💠💠💠💠💠💠💠💠💠💠💠💠💠💠💠
\"ഇല്ല എഡ്ഢിച്ചായ......... ഇതിങ്ങനെ മുൻപോട്ട് പോവാൻ പറ്റില്ല, അമ്മു എല്ലാം കേട്ട് സഹിക്കുമെന്ന് പറഞ്ഞു എവിന്നിട്ട് പന്ത് തട്ടാനുള്ളതല്ല അവളുടെ ജീവിതം...... അതുകൊണ്ട് എവിനോട് സംസാരിച്ചു ഇതിനൊരു തീരുമാനം ഇച്ചായൻ എടുത്തേ പറ്റു ഉടനെ തന്നെ...........\"
ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി എഡ്ഢിയേ ഫോണിൽ വിളിച്ച് ഇന്നലെ എവിൻ അമ്മുവിനെ കൂട്ടികൊണ്ടുവന്ന കാര്യങ്ങൾ പറയുകയായിരുന്നു ആനി.....
\"നീ ഇങ്ങനെ ടെൻഷൻ ആകാതെ ആനി....... എവിനെ നിനക്കറിയില്ലേ....! ഇപ്പോഴത്തെ ഈ ചൂടൊക്കെ ഒന്ന് തണുക്കുമ്പോ അവൻ ok ആവും........
നീ സമാധാനപ്പെട്. ഞാൻ താമസിക്കാതെ ഇന്നെത്തും അവിടെ, അപ്പൊ നമുക്കൊന്നിച്ചു അവനോടു സംസാരിക്കാം.
പോരെ..........?\" (എഡ്ഢി)
\"വേണ്ട....... അമ്മുവിനുവേണ്ടി എവിനോട് ഇനി ഞാൻ സംസാരിക്കില്ല
ഇച്ചായ......\" (ആനി)
\"ശെരി...... എന്നാ ഞാൻ വന്നിട്ട് അതിനൊരു തീരുമാനം എടുക്കാം, ഇപ്പൊ നീ വെച്ചോ........\"
അനിയുടെ ആ വാക്കുകളിൽ നിന്നും അവൾ എത്രത്തോളം വേദനിക്കുന്നുണ്ടെന്നു എഡ്ഢിക്കു മനസ്സിലായിരുന്നു, അതുകൊണ്ട് തന്നെ ആ സംസാരം പെട്ടന്ന് അവസാനിപ്പിച്ചു എഡ്ഢി കാൾ കട്ട് ചെയ്തു............
പലപ്പോഴും എവിന് വേണ്ടി എന്നോട് വരെ വഴക്കിടുന്നവളാണ് ഇന്നവനോട് സംസാരിക്കാൻ താൽപ്പര്യമില്ലന്ന് പറയുന്നത്, എഡ്ഢി ഓർത്തു. ഇതിനി അധികം നീട്ടി കൊണ്ട് പോയി കൂടാ. എവിനോട് ഇന്ന് തന്നെ സംസാരിക്കണം എന്നു എഡ്ഢി തീരുമാനിച്ചു....
മറുവശത്തു ആനിയുടെ അവസ്ഥയും അത്ര നല്ലതായിരുന്നില്ല. ആനി ആലോചിക്കുകയായിരുന്നു എവിൻ കുഞ്ഞനുജനും അപ്പുറം തനിക്കു മകന് തുല്യം തന്നെ ആയിരുന്നു, അതുകൊണ്ടാവും അവന്റെ ഈ പ്രവർത്തി തന്നെ ഇത്രയും വേദനിപ്പിക്കുന്നതെന്നു അവൾ ഓർത്തു.
പെട്ടന്ന് ആനിയുടെ ഫോണിൽ മെസ്സേജ് സൌണ്ട് വന്നു, ഓടിച്ചു കൊണ്ടിരുന്ന വണ്ടി സൈഡ് ഒതുക്കി അവൾ ഫോൺ നോക്കി, അതിൽ വന്ന മെസ്സേജ് കണ്ട് ആനിയുടെ കണ്ണുകൾ വിടർന്നു.......
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
കാറിൽ എവിനോപ്പം പോകുമ്പോൾ ഇന്നലത്തെ അത്രയും പേടി ഇപ്പോൾ തനിക്കില്ലന്ന് അമ്മു ഓർത്തു, ഇന്ന് രാവിലെ നടന്നതൊക്കെ തന്നെ ആയിരുന്നു അവളുടെ മനസ്സിൽ. ഇച്ചായൻ തന്നോടുള്ള ദേഷ്യം മാറുന്നുണ്ടാവും, അവൾ മനസ്സിലോർത്തു......
പുറത്തോട്ട് കണ്ണ് നട്ടിരിക്കുന്നവളിൽ ആയിരുന്നു എവിന്റെ കണ്ണുകളും, ഇടയ്ക്കിടെ അവളുടെ മുഖത്ത് വിരിയുന്ന ചെറിയ ചിരി അവനിലും സന്തോഷം ഉളവാക്കി.
എവിൻ അമ്മുവുമായി അവിടുത്തെ ****മാളിൽ ആണ് എത്തിയത്. നേരെ തന്നെ അവരോരു ടെക്സ്റ്റിൽസിൽ കേറി അമ്മുവിനോട് ഡ്രസ്സ് എടുക്കാൻ പറഞ്ഞു. അവൾ ആണെങ്കിലോ അവൻ പറഞ്ഞത് വിശ്വാസം ആകാതെ അവനെ തന്നെ നോക്കി നിന്നതും ചെക്കന്റെ ടെമ്പർ തെറ്റാൻ തുടങ്ങി.
\"എടി പുല്ലേ നിന്നോടാ പറഞ്ഞത് നിനക്ക് വേണ്ട ഡ്രസ്സ് നോക്കി എടുക്കാനെന്ന്....\"😡
അവൻ ദേഷ്യത്തിൽ പല്ലുകടിച്ചു പറഞ്ഞതും അമ്മുവിന്റെ മുഖം വാടി.
\"ഇപ്പോ.... എനിക്കിപ്പോ ഡ്രെസ്സൊന്നും വേണ്ടായിരുന്നു, അത്യാവശ്യത്തിനുള്ളത് വീട്ടിലുണ്ട്....... അതാ ഞാൻ...... \"
അമ്മു തീരെ പതിയെ അവന് കേൾക്കാൻ പാകത്തിൽ പറഞ്ഞു.
\"ഓ.... ഞാൻ കണ്ടതാണല്ലോ നിന്റെ ഡ്രസ്സ്....... അതൊക്കെ ഇട്ടോണ്ട് ആണോ നീയിനി നാളെ മുതൽ കോളേജിൽ പോകുവാൻ പോണേ........\"
അവനത് പറഞ്ഞപ്പോഴാണ് അമ്മു ഓർത്തത്, കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് അത്യാവശ്യം ഡ്രസ്സ് ചാച്ചൻ വിട്ടിൽ നിന്നും കൊണ്ട് തന്നതാണ്, എന്നാൽ കഴിഞ്ഞ ദിവസം പാലാമറ്റത്തു നിന്നും തിരികെ പോയപ്പോൾ അതെല്ലാം തിരിച്ചു വീട്ടിലേക്ക് തന്നെ കൊണ്ട് പോയിരുന്നു.
ഇന്നലെ ഇച്ചായൻ വീട്ടിൽ നിന്നും വിളിച്ചോണ്ട് വന്നപ്പോൾ ഒന്നും എടുക്കാതെ ആണ് പോന്നത്, അതുകൊണ്ട് അത്യാവശ്യത്തിനു ഇച്ചേച്ചിയുടെ 2 ചുരിദാർ ആണ് ഉപയോഗിക്കുന്നത്. എന്റെ ഡ്രസ്സ് പിന്നെ എപ്പോഴേലും ചാച്ചന്റെ കയ്യിൽ കൊടുത്ത് വിടാമെന്ന് മമ്മി പറഞ്ഞിരുന്നു, എന്നാൽ ഇന്ന് എന്റെ ആവശ്യങ്ങൾ ഞാൻ പറയാതെ തന്നെ എന്റിച്ചായൻ നടത്തുന്നത് ഓർത്തപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത ഒരു വികാരം വന്നു മൂടി എന്നെ, കണ്ണുകൾ നിറഞ്ഞു വന്നു........
പെട്ടന്ന് തന്നെ കണ്ണ് തുടച്ചു ഡ്രസ്സ് ഓരോന്ന് നോക്കി അമ്മു, സന്തോഷം കൊണ്ട് ആകെകൂടെ ഒരു വെപ്രാളം ആയതിനാൽ ആവാം ഒന്ന് രണ്ടു ഡ്രസ്സ് വീണ്ടും വീണ്ടും മറിച്ചു നോക്കുവായിരുന്നു അവൾ.
ഇത് കണ്ട എവിൻ പെട്ടന്ന് തന്നെ മുൻപോട്ട് വന്ന് അവന്റെ കണ്ണിൽ കണ്ട കുറെയധികം ഡ്രെസ്സുകൾ എടുത്തു ബില്ലടിക്കാൻ കൊടുത്തു. ഇടയ്ക്ക് എടുത്ത ടോപ്പും സാരിയും ഒക്കെ അവൾക്കു മാച്ച് ചെയ്യുന്നുണ്ടോന്ന് അറിയാൻ അവളുടെ ദേഹത്തു വെച്ചു നോക്കുന്നുമുണ്ടായിരുന്നു എവിൻ. അമ്മു ഒന്നും പറയാതെ അവൻ ചെയ്യുന്നതെല്ലാം സന്തോഷത്തോടെ നോക്കി നിന്നു.
എന്നാൽ അവരറിഞ്ഞില്ല കത്തുന്ന പകയുമായി ഇതെല്ലാം കണ്ടു കൊണ്ട് അവരെ തന്നെ നോക്കി നിന്ന ഒരു ജോഡി കണ്ണുകളെ..........
തുടരും.......... 🦋
റിവ്യൂ എഴുതാൻ മടി ആണേൽ ഒരു കുഞ്ഞു ഇമോജി എങ്കിലും തന്നൂടെ, കഷ്ട്ടം ഒണ്ട് കേട്ടോ.....🙃
ഇച്ചായന്റെ അമ്മു 😍 14
\"ഇന്നഫ്..... റെജിന. ഇത് ഇവിടം കൊണ്ട് നിർത്തിക്കോ നീ, നീ പറഞ്ഞതൊക്കെ ഞാൻ അനുസരിച്ചത് എന്റെ ഗതികേട് കൊണ്ട, പക്ഷേ ഇനി നീ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട......... അമ്മുവിന്റെയും എവിന്റെയും ജീവിതം ഇനിയും ഇങ്ങനെ തട്ടികളിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല..... \"***മാളിനുള്ളിലെ ഒരു കഫെയിൽ ഇരിക്കുകയായിരുന്നു അരുണും റെജിനയും (അതായതു ജെനി ).അലക്സി ഇന്നലെഎവിനും അമ്മുവും പിരിയുവാൻ പോകുകയാണെന്ന് അറിഞ്ഞത് മുതൽ നെഞ്ചിൽ തീ വെച്ചതു പോലെ നടക്കുകയായിരുന്നു അരുൺ. അപ്പോൾ തന്നെ റെജിനയെ കണ്ട് സംസാരിക്കാൻ തീരുമാനിച്ചതാണ് എന്നാൽ ഇന്ന് രാവിലെയാണ് മാളിൽ വെച്ച് കാണാമെന്നു അവൾ പറയുന്നത്.