Aksharathalukal

Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 1

ഒരു നിയോഗം പോലെ - ഭാഗം 1

4.4
1.7 K
Love
Summary

ഭാഗം 1അന്ന ഫോൺ നിർത്താതെ ബെൽ അടിക്കുന്നത് കേട്ടാണ് അന്ന കണ്ണ് തുറന്നത്. പരിചയം ഇല്ലാത്ത മുറിയിലൂടെ അവൾ ഒന്ന് കണ്ണോടിച്ചു. മുറിയിൽ ആകെ വെളിച്ചം പരന്നിട്ടുണ്ട്. രാവിലെ ആയിരിക്കുന്നു. ഇന്നലെ രാത്രിയാണ് ഇവിടെ എത്തിയത്. വന്നു ഭക്ഷണം കഴിച്ചു ഒരു കുളിയും പാസാക്കി കയറി കിടന്നതാണ്. യാത്രയുടെ ക്ഷീണം കാരണം അപ്പോഴേ ഉറങ്ങി. കുറെ ദിവസം കൂടി ഇത്ര നേരം ഉറങ്ങുന്നത് ഇന്നലെയാണ് എന്നവൾ ഓർത്തു. കുറച്ചു നാളായി ഉറക്കം നഷ്ടപെട്ട അവസ്ഥ ആയിരുന്നല്ലോ? ഫോൺ അപ്പോഴും ബെൽ അടിക്കുന്നുണ്ട്  . അവളുടെ ശ്രദ്ധ ചാർജ് ചെയ്യാൻ ഇട്ടിരുന്ന ഫോണിലേക്കായി. എടുത്തു നോക്കിയപ്പോൾ വിചാരിച്ച പ