മമ്മി വന്നു പറഞ്ഞപ്പോഴാണ് ഗസ്റ്റ് ഹൗസിലേക്ക് വാനരപ്പട ചേക്കേറിയത് അറിഞ്ഞത്..... എന്തുകൊണ്ടോ എനിക്ക് അതിൽ സന്തോഷമാണ് തോന്നിയത്...... നേരത്തെ ഇങ്ങനെയൊന്നും അല്ലല്ലോ ഞാൻ.......പക്ഷേ..... വല്യമ്മച്ചി പറഞ്ഞപോലെ അവൾ എന്തോ സ്പെഷ്യൽ ആണ്..... പക്ഷേ അംഗീകരിച്ചു കൊടുക്കാനും മടി...... ഇന്നെന്തുകൊണ്ടോ നേരത്തെ എണീക്കാൻ ഒരു ഇൻട്രസ്റ്റ്...... വേഗം തന്നെ റെഡിയായി കിച്ചണിലോട്ട് വെച്ച് പിടിച്ചു...... കുറെ നാളുകളായി പതിവില്ലാത്ത ഒരു കാഴ്ചയായിരുന്നതിനാൽ എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു...... ഒന്ന് രണ്ട് വർഷമായതിനു മുൻപ് വരെ എന്നും വീട്ടില് ഇത് പതിവായിരുന്നു.... പക്ഷേ ഇടയ്ക്ക്