ഏട്ടാ ,ഇന്ന് കുറച്ച് നേരത്തെ വരാമോ ?എന്തെ ?കാര്യമുണ്ട്...വേഗം വരണേ പ്ലീസ്...മറുപടി പറയാതെ ആ മനുഷ്യൻ പടികളിറങ്ങുമ്പോൾ ഞാനും വല്ലാത്ത കൺഫ്യൂഷനിൽ ആയിരുന്നു.ഹായ് ,ഞാൻ അനു ,ആ പോയത് എന്റെ ഭർത്താവാണ് സിദ്ധാർഥ്.ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് അധികമൊന്നും ആയിട്ടില്ലട്ടോ ഏകദേശം ഒരുമാസം ആകുന്നതേയുള്ളു.ആൾ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്.പിന്നെ വല്യ ഗൗരവക്കാരനാ...കല്യാണം കഴിഞ്ഞിട്ട് എന്നോട് ശരിക്കൊന്ന് മിണ്ടീട്ടു കൂടില്ല .എപ്പോഴും എന്തോ ആലോചനയിലാണ് പുള്ളി.എന്നെ ശരിക്കൊന്ന് കണ്ടിട്ടുണ്ടോന്ന് പോലും എനിക്കറിയില്ല...എന്നിട്ടും ഞാനെന്താ ഇത്ര ഹാപ്പിയെന്നല്ലേ ?