രാവിലെ നടന്ന കാര്യങ്ങൾ ആലോചിച്ചു നിന്നാൽ കോളേജിൽ പോകാൻ പറ്റില്ല എന്ന് നല്ല ബോധ്യമുള്ളത് കൊണ്ട് തന്നെഅതെല്ലാം ഒരു സൈഡിലേക്ക് മാറ്റിവച്ച് വേഗം റെഡിയാവാൻ പോയി..... പിള്ളേരുടെ കൂർക്കം വലിച്ചുള്ള ഉറക്കം കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു........ ഇവിടെ മനുഷ്യന്റെ ഉറക്കവും പോയി സമാധാനവും പോയിട്ടിരിക്കുമ്പോഴോ ഇവറ്റകളുടെ ഒരു ഉറക്കം...... ഞാൻ കട്ട കലിപ്പിൽ രണ്ടെണ്ണത്തെയും ചവിട്ടി താഴെയിട്ടു..... അങ്ങനെ ഞാൻ ഉറങ്ങാതിരിക്കുമ്പോ നിങ്ങൾ ഒന്നും ഉറങ്ങണ്ട........ അത് എനിക്ക് പണ്ടേ ഇഷ്ടമല്ല..... പിന്നെ മൂന്നുപേരും കൂടെയുള്ള അടിപിടിയും വഴക്ക് എല്ലാം കഴിഞ്ഞ് റെഡ