ജനൽ പഴുതിലൂടെ മുറ്റത്തെ ലൈറ്റിൻ്റെ വെളിച്ചം പല്ലവിയുടെ മുഖത്തേക്ക് അടിച്ചു കയറി. ഒരു നെടുവീർപ്പോടെ അവൾ ഞെരിഞ്ഞമർന്നു എഴുന്നേറ്റ് ചുറ്റും നോക്കി. അരികിൽ കിടന്നുറങ്ങുന്ന അനിയത്തിയേയും കസിൻസിനേയും ഒന്ന് നോക്കി എല്ലാവരും നല്ല ഉറക്കത്തിലാണ്. ഒരു നിമിഷം അവൾ കാതുകൾ കൂർപ്പിച്ചു, തൻ്റെ മുറിക്ക് പുറത്ത് മുതിർന്നവരുടെ തിരക്ക് കൂട്ടലുകളും സംസാരവും കേൾക്കാം. \"സമയം 3 മണി ആയതെ ഒള്ളു എല്ലാവർക്കും എന്താ ഇത്ര തിടുക്കം\" അവൾ സ്വയം പറഞ്ഞു. തലേരാത്രിയിലെ ആഘോഷത്തിൻ്റെ ക്ഷീണം ഇതുവരെ അവൾക്ക് മാറിയില്ല. മധുരം കഴിപ്പിക്കലും മെഹന്തി ഇടലും എല്ലാം അവളെ കൂടുതൽ മുഷിപ