നമ്മുടെ കഥ തുടങ്ങുന്നത് കൃഷ്ണപുരം എന്ന മനോഹര ഗ്രാമത്തിലാണ്.. ഗ്രാമം പോലെ തന്നെയാണ് അവിടുത്തെ ഗ്രാമവാസികളും. നിഷ്കളങ്കർ, കള്ളത്തരവും ചതിയും അറിയാത്തവർ. സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവങ്ങൾ. കർഷകരാണ് ഗ്രാമവാസികളേറെയും. അവർക്കു ഏറ്റവും പ്രിയപെട്ടതോ അവരുടെ കൃഷ്ണപുരത്തപ്പനെ. ഇനി കാര്യത്തിലോട്ടു കടക്കാം. ആ ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു കുടുംബമാണ് മാമംഗലം തറവാട്.സത്യത്തിനും ധർമത്തിനും ഒപ്പം നിൽക്കുന്ന പാവങ്ങൾക്ക് ഒപ്പം നിൽക്കുന്ന ദാന ധർമ്മകാര്യങ്ങളിൽ പ്രസിദ്ധമായ ഗ്രാമവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട അവരുടെ മാമംഗലത്ത