ഓരോ അവധി ദിനവും പലരും യാത്ര പോവുകയോ, ഉറങ്ങുക്കയോ, കൂട്ടുകാരുടെയോ വീട്ടുകാരുടെയോ ഒപ്പമോ ആയിരിക്കും. എന്നാൽ എന്റെ അവധി ദിനങ്ങളിൽ നല്ലത് മാത്രമേ ചെയ്യു, നല്ലത് മാത്രമേ പറയുന്ന് മനസിൽ ഉറപ്പിച്ചു കൊണ്ടാണ് രാവിലെ എഴുന്നേറ്റ് വരിക.അപ്പൊ ആരെങ്കിലും ചൊറിയണ വർത്താനം പറയും. ഞാനും തിരിച്ചു രണ്ടു ചൊറിഞ്ഞ വർത്താനം പറയും. അങ്ങനെ നല്ല ദിവസം പണ്ടാരമടങ്ങും..പിന്നെ അങ്ങോട്ട് ആ ദിവസം മൊത്തം കാക്കക്ക് ഷോക്ക് ഏറ്റ അവസ്ഥയായിരിക്കും... ഒരു ദിവസം കട്ട ചങ്ക് വിളിച്ചിട്ട് പറഞ്ഞു വർഷം കഴിയാൻ പോവല്ലേ നമുക്ക് ഒന്ന് ട്രിപ്പ് പോയാലോന്ന്. കേട്ട പാതി ഞാനും ഗ്രീ