റിച്ചു ക്ലാസ്സിലെത്തി അച്ചുവും മാളുവും കൂടി ഫോണിൽ എന്തോ നോക്കി ഇരിക്കുകയായിരുന്നു...\"ഡി തോമാച്ചൻ എന്താ നിന്നോട് പറഞ്ഞേ \"റിച്ചു ഒന്നും മിണ്ടിയില്ല ..\"ഡി.... റിച്ചു.....\"\"ഹാ....എന്താ \"\"നിന്നെ എത്ര നേരമായി വിളിക്കുന്നു നീ ഇതു ഏത് ലോകത്താ മാളുനെ പോലെ നീയും കോണ്ഫ്യൂഷനിൽ ആയോ.....\"\"എയ്യ്....ഒന്നുമില്ല \"\"അജു പണ്ടത്തെ പോലെ അല്ല...നീയൊന്ന് സൂക്ഷിക്കണം \" തോമാച്ചന്റെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു...അപ്പോഴാണ് എന്തോ ന്യൂസും കൊണ്ട് ആനന്ദ് ക്ലാസ്സിലേക്ക് വന്നത്....\"എല്ലാവരും കേട്ടോ നമ്മടെ ബിടെക് ലൈഫിലെ ചങ്കിടിപ്പായ ഐറ്റം വരാൻ പോകുന്നു \"\"എന്ത് \"\"പൊട്ടന്മാരെ IV 5 ഡേ ട്രിപ്പ് ആണ് ന