വിയാനിയാ 👭 പാർട്ട് 4എന്നത്തേയും പോലെ അന്നും മമ്മിയും നിയയും ജോലിക്കും സ്കൂളിലുമായി പോയിരുന്നു. വിയ അന്നത്തെ ജോലിയെല്ലാം നേരത്തെ തീർത്തു ഇരിക്കുമ്പോളാണ് ലൈബ്രറിയിൽ നിന്നും എടുത്തുകൊണ്ടുവന പുസ്തകം അവളുടെ ശ്രദ്ധയിൽ പെട്ടത്. ഇതിനോടകം തന്നെ അവളത് വായിച്ചു തീർത്തിരുന്നു. ഇനിയും വൈകിക്കാതെ ഇന്ന് തന്നെ അത് തിരിച്ചു കൊടുത്തു വേറെ പുസ്തകങ്ങൾ ശേഖരിക്കാൻ അവൾ തീരുമാനിച്ചു. വേറെ പണികളൊന്നും ഇല്ലാത്തോണ്ട് ഇന്ന് തന്നെ പോവുന്നതാവും നല്ലതെന്നവൾക്ക് തോന്നി. ഇവിടുന്നൊരു പത്തു