മീനു?... ടാബിൽ നോക്കിയിരിക്കാതെ വേഗം കഴിക്ക് സ്കൂളിൽ പോകണ്ടേ?.... ചൂടു ദോശ മീനുവിന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊണ്ട് അനു പറഞ്ഞു. മതിയമ്മേ... മീനു മുഖം വീർപ്പിച്ചു. ഇത് കൂടെ കഴിക്കണം, അച്ച വരുമ്പോ എന്നോടാ ചോദിക്കുക. അമ്മേ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു! മീനു പറഞ്ഞു. എന്ത് സ്വപ്നം? , ദോശ മുറിച്ച് മീനുവിന്റെ വായിൽ വെച്ചു കൊടുക്കുമ്പോൾ അനു ചോദിച്ചു. മീനു ആലോചിച്ചു... ഉം... ഞാൻ രാധിക ആന്റിടെ ഒപ്പം ഐസ് ക്രീം കഴിക്കുന്ന സ്വപ്നം!. അത് ശരി അമ്മ ഇല്ലാത്ത സ്വപ്‌നോ?! അനു മീനുവിനെ തുറിച്ചു നോക്കി. അമ്മ വരാൻ വെയിറ്റ് ചെയ്യുകയായിരുന്നു സ്വപ്നത്തിൽ! മീനു കുസൃതി ചിരിയോടെ പറഞ്ഞു.