എന്തൊക്കെയുണ്ട് ശിവൻ?, സൈമൺ ചോദിച്ചു. നല്ല വിശേഷങ്ങൾ സാർ, ജീപ്പ് സ്റ്റാർട്ട് ആക്കുന്നതിന് ഇടയിൽ പുഞ്ചിരിച്ചു കൊണ്ട് ശിവൻ പറഞ്ഞു. ആരാണ് കണ്ടത്?, സൈമൺ ചോദിച്ചു. ഞങ്ങൾ 5 മണിയോട് അടുത്ത് പട്രോളിംഗ് കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു. അപ്പോഴാണ് മരത്തിൽ ഇടിച്ചു നിക്കുന്ന കാർ കണ്ടത്... രണ്ട് പയ്യന്മാർ ആയിരുന്നു കാറിൽ.സംശയാസ്‌പദമായി എന്തെങ്കിലും?, സൈമൺ ചോദിച്ചു. കാറിന്റെ ഫ്രണ്ട് പാടെ തകർന്നിരുന്നു,, ഒറ്റ നോട്ടത്തിൽ ബ്രേക്ക് ഫെയ്‌ലർ കൊണ്ട് ഉണ്ടായ ഒരു അപകടം, കയറ്റം ഇറങ്ങി വരുമ്പോൾ ഒരു കാറിന് സാമാന്യം നല്ല സ്പീഡ് കാണും ശിവൻ പറഞ്ഞു. അവരുടെ ബോഡി മാറ്റിയോ?.